Friday, December 16, 2016

ജ്യോതിഷത്തിലെ ബാലപാഠങ്ങള്‍-26 രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍) 9871690151



ജ്യോതിഷത്തിലെ ബാലപാഠങ്ങള്‍-26 


രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍) 9871690151

(കഴിഞ്ഞ ലക്കം തുടര്‍ച്ച)

ഒരാളുടെ ജാതകത്തില്‍ ബുധന്‍ പതിനൊന്നില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ ജീവിതത്തില്‍ വളരെയധികം ധനം, വസ്തുവഹകള്‍  മുതലായവ സമ്പാദിക്കും എന്നാണ് പറയുന്നത്.  അത് പോലെ തന്നെ ആ വ്യക്തി സാമാന്യം  നല്ല സൌന്ദര്യം ഉള്ള ആളും ആയിരിക്കും.

 പുരുഷന്മാരാണ് എങ്കില്‍ അവര്‍  സ്ത്രീകള്‍ക്ക് വളരെയധികം ഇഷ്ട്മുള്ള വ്യക്തികല്‍ ആയിരിക്കും. നല്ല ആരോഗ്യമുള്ള വ്യക്തിത്വതിനുടമ യുമായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ കഴിവുള്ള ആളായിരിക്കും. സത്പ്രവര്‍ത്തികളിലൂടെ യശസ്സ് നേടും. ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനായിരിക്കും. അയാളുടെ ആജ്ഞ അനുസരിക്കനായി അയാളുടെ കീഴില്‍  പല ജോലിക്കാരുണ്ടായിരിക്കും.

 ഈ ജാതകന്‍ ഒരേ സമയത്ത് പല കാര്യങ്ങള്‍ പഠിക്കാനുള്ള താല്പര്യം ഉള്ള ആളായിരിക്കും.. ഈ ഗുണങ്ങള്‍ എല്ലാം ലഭിക്കണമെങ്കില്‍ പതിനൊന്നിലെ ബുധന്‍ ബലമുള്ളതായിരിക്കണം. അഥവാ ബുധന്‍ പതിനൊന്നില്‍ ബലമില്ലാതെ ഇരിക്കുകയാണെങ്കില്‍ അത് ജാതകന് ക്ലേശ ഫലങ്ങള്‍ നല്‍കും എന്നും നാം അറിയെണ്ടാതാണ്.

ബുധന്‍ മേടം, ചിങ്ങം, ധനു എന്നീ രാശികളില്‍ നിന്നാല്‍ ജ്യേഷ്ട സഹോദരങ്ങള്‍ക്ക്  നല്ല ഗുണങ്ങള്‍ ലഭിക്കില്ല.. ഇടവം, കന്നി, മകരം എന്നീ രാശികളില്‍ ഒന്നില്‍ ആണെങ്കില്‍ ആ വ്യക്തി(ജാതകന്‍) ചിത്രക്കാരനോ, ശില്പിയോ ആവാന്‍ സാധ്യതയുണ്ട്.

ബുധന്‍ കര്‍ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികളില്‍ ഒന്നില്‍ ആണെങ്കില്‍ അയാള്‍  സ്വന്തന്ത്രമായി വ്യാപാരം നടത്തുന്ന ആളായിരിക്കും. ബുധന്‍ ഇരിക്കുന്നത് മിഥുനം, തുലാം, കുംഭം എന്നീ ഏതെങ്കിലും ഒരു രാശിയില്‍ ആണെങ്കില്‍ ആ വ്യക്തി അധ്യാപനവുമായി ബന്ധപ്പെട്ട ജോലിയായിരിക്കും ചെയ്യുന്നതെന്ന് പറയാം.

ബുധന്‍ ജാതകത്തില്‍ പന്ത്രണ്ടില്‍ ഇരിക്കുകയാണെങ്കില്‍ ആ വ്യക്തി ശത്രുക്കളെ ജയിക്കുന്നവനായിരിക്കും. ദുഷ്ട്ന്മാരെ കൊണ്ട് ജാതകന് ഒന്നും ഭയക്കേണ്ട ആവശ്യമില്ല. ജാതകന്‍ ദുഷിച്ച രീതിയില്‍ പെരുമാറാന്‍ സാധ്യതയുണ്ട് എന്ന് മാത്രം.

അയാള്‍ വളരെയധികം  പണം ചിലവഴിക്കാന്‍ താല്പര്യമുള്ള ആളായിരിക്കും. വിദ്യ കുറവുണ്ടായിരിക്കും. പരസ്ത്രീകളിലും പരധനത്തിലും വളരെയധികം ദുരാഗ്രഹമുണ്ടായിരിക്കും.

ഈ ജാതകന് ചതിയന്മാരായ ധാരാളം ശത്രുക്കള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഈ രാശിയില്‍ ഇരിക്കുന്ന ബുധന് ഏതെങ്കിലും ശുഭ ഗ്രഹവുമായി ബന്ധമുള്ള പക്ഷം ഈ വ്യക്തിക്ക് അധ്യാത്മജ്ഞാനം, ഗൂഡശാസ്ത്ര ജ്ഞാനം എന്നീ തുറകളില്‍ വളരെയധികം പ്രാഗത്ഭ്യം ഉണ്ടായിരിക്കും. ജീവിതത്തെ പറ്റി ഗംഭീരമായി ചിന്തിക്കുന്ന ആളുമായിരിക്കും.

ബുധന്‍ ജാതകത്തില്‍ വിവിധ ഭാവങ്ങളില്‍ ഇരുന്നാല്‍ ഉള്ള ഫലങ്ങള്‍ പഠിച്ചതിനു ശേഷം നമുക്ക്  ഇനി ഗുരു(വ്യാഴം)  ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളില്‍ ഓരോയിടത്തായി ഇരുന്നാലുള്ള ഫലങ്ങള്‍ പറ്റി  നോക്കാം.
ഒരാളുടെ ജാതകത്തില്‍ ഗുരു ലഗ്നത്തില്‍ (ഒന്നാം ഭാവത്തില്‍) ആണ ഇരിക്കുന്നതെങ്കില്‍ എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് ആദ്യമായി നോക്കാം.

ലഗ്നത്തിലാണ് ഗുരുവെങ്കില്‍ ജാതകന്‍ പൊതുവേ ഗൌരവ  പ്രകൃതക്കാരനായിരിക്കും. നല്ല വേഷ ഭൂഷാദികള്‍ ധരിക്കുന്നതില്‍ വലിയ താല്പര്യം ഉണ്ടായിരിക്കും. ശരീര ശക്തി കുറവായിരിക്കും. പാപപ്രവര്‍ത്തികള്‍ ചെയ്യാനുള്ള താല്പര്യമുള്ള ആളായിരിക്കുകയില്ല. നല്ല കാര്യങ്ങള്‍ക്കു  (ദൈവ കാര്യങ്ങള്‍-പൂജ മുതലായവ)വേണ്ടി ധാരാളം ധനം ചിലവാക്കും. നല്ല ഗുണങ്ങള്‍ കാരണം മറ്റുള്ളവര്‍ ഇയാളെ  ഇഷ്ടപ്പെടും.
സുഖ ലോലുപതക്കായി ഇയാള്‍ ധാരാളം ധനം ചിലവാക്കും. ഇയാള്‍ക്ക് നല്ല ശരീര കാന്തി ഉണ്ടായിരിക്കും.ഇയാള്‍ സത് പ്രവര്‍ത്തി ചെയ്യുന്ന ആളായിരിക്കും. 

ഇയാള്‍ക്ക് ദീര്‍ഘായുസ്സും ഉണ്ടായിരിക്കും. നല്ല സന്താന ഭാഗ്യം ഉള്ള ആളായിരിക്കും. ഈ വ്യക്തിക്കു അനാവശ്യമായ ഭയം ഉണ്ടായിരിക്കുകയില്ല. അത് പോലെ തന്നെ ഇത്തരക്കാര്‍ക്ക് സര്‍കാരില്‍ നിന്ന് നല്ല പാരിതോഷികം ലഭിക്കാനും സാധ്യത ഉണ്ട്.

കാരണം ഇവരുടെ പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധ്യതയുണ്ട്. ഇവര്‍ വളരെയധികം പ്രഗല്‍ന്മാരായിരിക്കും. നല്ല അറിവുള്ളവരായിരിക്കും. ആലോചിച്ചു പ്രവര്‍ത്തിക്കുന്നവരും, ദൈവീക പൂജകളില്‍ താല്പര്യമുള്ളവരും ആയിരിക്കും.

      ധനു, മീനം, കര്‍ക്കിടകം എന്നീ രാശികളാണ് ഒന്നാംഭാവമെങ്കില്‍ അവിടെ ഗുരു നിന്നാല്‍ നല്ല ഫലങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ( ഈ രാശികള്‍ സ്വക്ഷേത്രവും ഉച്ചവുമാണല്ലോ). ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാ കാലത്തും നല്ല ആഹാരങ്ങള്‍ ലഭിക്കാന്‍ ഭാഗ്യം ചെയ്യ്തവരാണ്. മധുരം വളരെയധികം കഴിക്കുന്നവരായിരിക്കും.

      മകരം രാശിയിലാണെങ്കില്‍ (നീചം) ഈ സത്ഗുണങ്ങള്‍ ഒന്നും തന്നെ  ലഭിക്കുകയില്ല. അതുപോലെ ചഞ്ചല  മനസ്സിന്‍റെ ഉടമയായിരിക്കാന്‍ സാധ്യതയുണ്ട്. പാപഫലങ്ങള്‍  ധാരാളം അനുഭവിക്കേണ്ടി വരും.
ഗുരു അഗ്നിരശിയില്‍ ആണെങ്കില്‍ ജാതകന്‍ വളരെ ഉദാരമനസ്കനും, ധൈര്ര്യവാനും, അഭിമാനിയുമായിരിക്കും. പ്രുതി രാഷിയിലാണെങ്കില്‍ സ്വാര്‍ത്ഥനും, പരോപകാരിയും ആയിരിക്കും.
ഗുരുവിനു ചൊവ്വ, ശുക്രന്‍ മുതലായവയുമായി പാപബന്ധം വന്നാല്‍ ജാതകന്‍ ദുര്നടപടിക്കാരനാകാന്‍ സാധ്യതയുണ്ട്. ആയതുകൊണ്ട് നീച പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവനായിരിക്കും.

ഗുരു മേടം, ചിങ്ങം, ധനു എന്നിവയില്‍ ഏതെങ്കിലും ആണ് ഇരിക്കുന്നതെങ്കില്‍ നല്ല ഫലം കിട്ടും.
ജാതകത്തില്‍ ഗുരു രണ്ടിലാണെങ്കിലുള്ള ഫലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

ഈ ജാതകന് സാഹിത്യം, കാവ്യം മുതലായ കാര്യങ്ങളില്‍ വലിയ താല്പര്യമുണ്ടായിരിക്കും. നീതിമാനായി പ്രവര്‍ത്തിക്കാന്‍ തല്പര്യപ്പെടും. ശരീരത്തില്‍ മുഖഭാഗത്ത്‌ രോഗങ്ങള്‍ വരന്‍ സാധ്യതയുണ്ട്. വളരെ ബുദ്ധിമുട്ടിയായിരിക്കും ധനം സമ്പാദിക്കുക. പക്ഷെ, കഷ്ട്പ്പെട്ടുണ്ടാകിയ ധനം അധിക കാലം നില്‍ക്കുകയില്ല. ഇയാളുടെ ഭാര്യ വളരെയധികം സുന്ദരി ആയിരിക്കാന്‍ സാധ്യതയുണ്ട്. നല്ല പോലെ സംസാരിക്കാന്‍ കഴിവുള്ള ആളായിരിക്കും. മറ്റുള്ളവരോടെ അധികം ശത്രുത്വം ഭാവിക്കുകയില്ല.

മേടവും, വൃശ്ചികവും 2,6,8 എന്നീ ഭാവങ്ങളിലായി ഗുരു നിന്നാല്‍ ഗുരു മരണകാരകനായിരിക്കും. ഗുരുവിനു പാപയോഗും വന്നാല്‍ മധ്യപാനിയാകും. കുലത്തിനു ദോഷം വരും. ചതിയനും, കള്ളം പറയുന്നവനും, പുത്രസന്താനം കുറവുള്ളവനുമായിരിക്കും.

രണ്ടാം ഭാവത്തില്‍ ഗുരു ഇരിക്കുന്നത് കൊണ്ട് സര്‍ക്കാര്‍, ബാങ്ക്, ക്ഷേത്രം, നിയമസംബന്ധമായ ജോലി മുതലായ ലഭിക്കാന്‍ ഇടയുണ്ട്.

ഗുരു ചോവ്വയുമായി യോഗം ചെയ്തു മിഥുനം,തുലാം, കുംഭം എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ നിന്നാല്‍ സന്താന്‍സുഖം കുറയും. ഗുരു രണ്ടില്‍ നിന്നാല്‍ പിതൃ സുഖം, പിതൃ സമ്പത്ത് എന്നിവ എന്നിവ കുറവായിരിക്കും. പുത്രനെ ദത്തു എടുക്കേണ്ടി വരും.പിതാവിനും പുത്രനും തമ്മില്‍ സ്വര ചേര്‍ച്ച കുറവിനും രണ്ടിലെ ഗുരു കാരണമാക്കും.

ഗുരു മൂന്നാം ഭാവത്തില്‍ നിന്നാലുള്ള ഫലങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.
ഈ ജതകന് അല്പത്വ സ്വഭാവം കൂടുതല്‍ ആയിരിക്കും.സഹോദരങ്ങളെ കൊണ്ട് ഗുണം ലഭിക്കും.ഉപകര സ്മരണ ഇല്ലതവനയിരിക്കും. ജാതകം മൊത്തത്തില്‍ ഭഗ്യ ജാതക മാണെങ്കിലും ധനം വേണ്ട പോലെ ലഭിക്ക്തെ വരും. രാജ്യ ബഹുമാനം ലഭിച്ചാലും സുഖാനുഭവം ലഭിക്കുകയില്ല.

അത് പോലെ ഈ വ്യക്തി വളരെയധികം പിശുക്കന്‍ ആവാനും സാധ്യത ഉണ്ട്.സ്ത്രീകള്‍ക്ക് അടിമ പെട്ടവനും, പാപ പ്രവര്‍ത്തികളില്‍ താത്പര്യം ഉള്ളവനും ആയിരിക്കും.സ്ത്രീ-പുത്രാടി സുഖം കുറയും. കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ മടിയുള്ള ആളായിരിക്കും. പക്ഷെ സഹോദരന്‍ മാര്‍ക്ക് സുഖാനുഭവം ഉണ്ടാവും. അനാവശ്യമായി ശത്രു ക്കളെ സമ്പാദിക്കും.

ഇയാള്‍ക്ക് പലപ്പോഴും ബുദ്ധി ഭ്രമം മുതലായ അസുഖങ്ങളെ നേരിടേണ്ടി വരും. പുത്രന്മാര്‍ ഉണ്ടായാലും അവരുമായി സൌഹര്ട മുണ്ടയിരിക്കുകയില്ല. മൂന്നാം ഭാവാധിപന്‍ ദുര്ഭാലന്‍ ആയിരിന്നാല്‍ ബന്ധുക്കള്‍ക്കും, സഹോദരന്മാര്‍ക്കും ദോഷം അനുഭവപ്പെടും.

ജാതകത്തില്‍ ഗുരു മൂന്നിലനെങ്കില്‍ അയാള്‍ക്ക് ഇടയ്ക്കിടെ യാത്രകള്‍ ചെയ്യേണ്ടി വരും. ദൂര യാത്രകള്‍ അല്ലെങ്കിലും ഒരിടത് ഒതുങ്ങി ഇരുന്നു ചെയ്യേണ്ടുന്ന ജോലി ആയിരിക്കുകയില്ല അയാള്‍ക്ക് കിട്ടുന്നത്.
അത് പോലെ ഈ ജതകക്കാര്‍ ബുദ്ധി ജീവി-യുക്തിവാദികള്‍ ആകാനും സാധ്യത ഉണ്ട്.മൊത്തത്തില്‍ ഗുരു മൂന്നില്‍ ഇര്ക്കുനത് ഒരു നല്ല കാര്യമല്ല എന്ന് പറയേണ്ടി വരും.

(കഴിഞ്ഞ ലക്കങ്ങള്‍ വായിക്കുവാന്‍ പറ്റാത്തവര്‍ക്ക് എന്‍റെ വെബ്സൈറ്റ് www.malayaleeastrologer.blogspot.in  അല്ലെങ്കില്‍ www.malayaleeastrologer.com  ലോ പോയാല്‍ അവ വായിക്കാവുന്നതാണ്. അതിനു സൌകര്യമില്ലെങ്കില്‍ ravinair42@gmail.comല്‍ കിട്ടാത്ത ലക്കങ്ങള്‍ എഴുതി ചോദിക്കാവുന്നതാണ്.)    
(അടുത്ത ലക്കത്തില്‍ തുടരും.)
 

Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi
  

No comments:

Post a Comment