Saturday, December 17, 2016

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151








ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്താ ശീലം, കരുതലോടെ പ്രവര്‍ത്തിക്കുന്ന സ്വഭാവം തുടങ്ങിയവ ഇവരുടെ പ്രത്യേകതയായിരിക്കും. സൌഭാഗ്യം, സന്പത്തു  എന്നിവ ഉണ്ടാകും. ഈ ജതകക്കാര്‍ക്ക് നേത്രത്വ ഗുണം ധാരാളം ഉണ്ടായിരിക്കും. ഭരണ ശേഷി ഉള്ളവരും ആര്‍ക്കും കീഴടങ്ങാത്ത വരും ആയിരിക്കും.രാജ തുല്യമായ പ്രതാപത്തില്‍ ജീവിക്കും. പെട്ടെന്ന് കോപം വരും .ദേഷ്യം വന്നാല്‍ എന്തും ചെയ്യാന്‍ മടിക്കുകയില്ല. ഉദേശിച്ച കാര്യങ്ങള്‍ നേടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കും.    

2.ബുധന്‍ ജാതകത്തില്‍ ബലവാനായി മൂല ത്രികോണം,സ്വക്ഷേത്രം അഥവാ ഉച്ച സ്ഥാനത്തു നില്‍ക്കുകയും അവ കേന്ദ്രങ്ങളായി വരികയും ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയുടെ ജാതകത്തില്‍ "ഭദ്ര യോഗം " ഉണ്ടെന്നു പരയവുന്നതാണ്.

ഭദ്ര യോഗത്തില്‍ ജനിച്ചാല്‍ ബുദ്ധി മാനും, എല്ലാ ശാസ്ത്രങ്ങളെയും അറിയുന്നവനും, സുഖ ഭോഗങ്ങള്‍ അനുഭവിക്കുന്നവനും, സ്വകാര്യങ്ങള്‍ സൂക്ഷിക്കുന്നവനും, ധര്‍മ്മ നിരതനായും, സുന്ദരമായ കവിള്‍ത്തടങ്ങള്‍, കറുത്ത ചുരുണ്ട മുടി എന്നീ ഗുണങ്ങളും ഉള്ള ആളായിരിക്കും .ഈ യോഗമുള്ളവര്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമെങ്കിലും പ്രവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും. സ്വജനങ്ങള്‍ക്ക് വലിയ ഉപകാരമില്ലെങ്കിലും അന്യര്‍ക്ക് വളരെ അധികം ഗുണങ്ങള്‍ ചെയ്തു കൊടുക്കും. ഇവരുടെ ദാമ്പത്യ ജീവിതം സുഖവും സമാധാനവും നിറഞ്ഞതായിരിക്കും.

3.ഗുരു അല്ലെങ്കില്‍ വ്യാഴം എന്ന ഗ്രഹം ജാതകത്തില്‍, സ്വക്ഷേത്രത്തിലോ ,ഉച്ചത്തിലോ, മൂല ത്രികോണ ത്തിലോ നില്‍ക്കുകയും അവ 1 -4-7-10 മുതലായ കേന്ദ്രങ്ങളില്‍ ഒന്നായി വരികയും ചെയ്‌താല്‍ ആ ജതകന്നു "ഹംസ യോഗം "ഉണ്ടെന്നു പറയാം.

ഈ യോഗത്തില്‍ ജനിക്കുന്നയാള്‍ വെളുത്ത് നല്ല അംഗ വടിവുകളോട് കൂടിയവന്‍ /കൂടിയവള്‍ ആയിരിക്കും.ഈ വ്യക്തിക്ക് പുരാണ ഇതിഹാസങ്ങളില്‍ നല്ല അറിവും, വേദോപനിഷത്തുകളില്‍ നല്ല പാണ്ടിത്യം ഉണ്ടായിരിക്കും. അത് പോലെ തന്നെ ദീര്‍ഘായുസ്സും സന്തോഷപരമായ ജീവിതവും ആ യിരിക്കും.

4.ശുക്രന്‍ ജാതകത്തില്‍ സ്വക്ഷേത്ര തിലോ,ഉച്ചത്തിലോ, ത്രികോണ ത്തിലോ   നില്‍ക്കുകയും അവ കേന്ദ്രങ്ങളില്‍ ഒന്നായി വരികയും ചെയ്‌താല്‍  ജാതകത്തില്‍ മാളവ്യ യോഗം ഉണ്ടാവുന്നു .

 മാളവ്യ യോഗമുള്ളവര്‍  വളരെയധികം സൌന്ദര്യം ഉള്ളവരായിരിക്കും. വളരെ ഭംഗി യാ ര്‍ന്ന ശരീര പ്രകൃതി , ശാസ്ത്രങ്ങള്‍ അറിയുന്നവന്‍,  കലാകാരന്‍ എന്നീ നിലകളില്‍  വളരെ അധികം ഖ്യാതി നേടും. ഇവര്‍ സാമ്പത്തികമായും വളരെ അധികം നല്ല നിലയില്‍ ആയിരിക്കും.  ഇങ്ങനെയുള്ള യോഗം കൊണ്ട് പ്രഭുത്വം വരെ ഉണ്ടാകുമെന്നാണ് പറയുന്നത്.ഈ യോഗമുള്ളവര്‍ക്ക്, ഇന്നത്തെ കാലത്ത്  അനേകം വീടുകള്‍, കാറുകള്‍ എന്നിവ ലഭിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ട് എന്ന് വേണം പറയാന്‍. കലാകാരന്മാര്‍ ആയിരിക്കുവാനും  വളരെ അധികം സാധ്യതകള്‍ ഉണ്ട്.

5. 'ശശ' യോഗമുള്ള വ്യക്തിയുടെ  ജാതക പ്രകാരം ശനി  ഉച്ചം,മൂല ത്രികോണം , സ്വക്ഷേത്രം എന്നി ഏതെങ്കിലുമൊരു സ്ഥലത്ത് ഇരിക്കുകയും അവ കേന്ദ്രങ്ങളില്‍ ഒന്നായി വരികയും ചെയ്‌താല്‍, ഈ യോഗം ഉണ്ടാകാവുന്നതാണ്.

ഈ യോഗമുള്ള വ്യക്തികള്‍ പെരുമാറ്റത്തില്‍ അത്ര മയമുള്ള വരായിരിക്കണ മെന്നില്ല .  നേതാവ് ആയിരിക്കും.ഒന്നുകില്‍ ആര്‍മി യുണിറ്റ് കളുടെ അധിപന്‍ മുതലായ രംഗങ്ങളില്‍ നന്നായി ശോഭിക്കും. പഞ്ചായത്  പ്രസിഡണ്ട്‌ മുതലായ നേതൃ സ്ഥാനങ്ങളില്‍ ഇക്കൂട്ടരെ കാണാം. ആ വ്യക്തി നല്ല കാര്യാ പ്രാപ്തി ഉള്ള ആളായിരിക്കും. എങ്കിലും മറ്റുള്ളവരില്‍ എപ്പോഴും  കുറ്റങ്ങള്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കും എന്നുള്ള ഒരു ദോഷമുണ്ട്. അതുപോലെ ഇത്തരകാര്‍ക്ക്  കാട്ടിലും, മേട്ടിലും,പര്‍വ്വതങ്ങളിലും അലഞ്ഞു തിരിയാന്‍ സാധ്യതയുണ്ട്. ഈ വ്യക്തികള്‍ക്ക് തൊഴില്‍പരമായി ലോഹങ്ങളെ സംബ്ന്ധിച്ചുള്ള ജോലികളുടെ അഭികാമ്യം.

മേല്‍പ്പറഞ്ഞ 'പഞ്ചാമഹാപുരുഷയൊഗങ്ങള്‍' ഗുണപരമായി ഭവിക്കണമെങ്കില്‍ ജാതകത്തില്‍ സൂര്യനും, ചന്ദ്രനും ബാലവാന്മാരയിരിക്കണം എന്നുള്ളതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കില്‍ ഗുണം നല്കും ഏങ്കിലും വളരെ കുറഞ്ഞ രീതിയില്‍ മാത്രമേ ഫലം നല്‍കുകയുള്ളൂ എന്നുള്ളതും നാം ഓര്‍ത്തിരിക്കേണ്ടതാണ്.

ഇനി നമുക്ക് ചില രാജയോഗങ്ങളെ കുറിച്ചു നോക്കാം.

പ്രധാനമായും രാജയോഗങ്ങള്‍ ഉണ്ടാവുന്നത് കേന്ദ്രധിപതികളും ത്രികോണാധിപതികളും തമ്മിലുള്ള ബന്ധം മൂലമാണ്.

കേന്ദ്രമെന്നു പറഞ്ഞാല്‍ 1 (ലഗ്നം), 4, 7, 10 എന്ന ഭാവങ്ങളും ത്രികോണം എന്നു പറഞ്ഞാല്‍ 5, 9 എന്നി സ്ഥാനങ്ങളാണ്. ഇവയുടെ അധിപതികള്‍ പരസ്പരം നോക്കിയാലും, ഒരുമിച്ചിരുന്നാലും അവരുടെ സ്ഥാനങ്ങള്‍ പരസ്പരമായിരുന്നാലും, അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില്‍ പരസ്പരം ബന്ധമുണ്ടായാലും രാജയോഗമുണ്ടാകാവുന്നതാണ്.

ഇങ്ങനെ വരുന്നത് കൊണ്ട് 11 തരത്തിലുള്ള രാജയോഗങ്ങള്‍ ആണ് ഉണ്ടാവാന്‍ സാധ്യത ഉള്ളത്

ഇത് കുടാതെ ഗുരുവും, ചന്ദ്രനും തമ്മില്‍ ഒരേസ്ഥലത്ത്, അല്ലെങ്കില്‍ പരസ്പര കേന്ദ്രങ്ങളിലോ നിന്നാലും രാജയോഗമുണ്ടാകും, അതിന്‍റെ പേരാണ് 'ഗജകേസരിയോഗം'.

ഗജകേസരിയോഗം ഉണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ മാത്രമേ ആ യോഗങ്ങള്‍ അനുഭവസ്ഥമാകുകയുള്ളൂ
ഇതുകൂടാതെ ചില 'വിപരീതരാജയോഗങ്ങള്‍' ഉള്ളതിനെ കുറിച്ചു കൂടി പറയാം. ഇതും രാജയോഗങ്ങള്‍ തന്നെയാണ്. പക്ഷെ ശുഭഭാവങ്ങളെ കൊണ്ട് വരുന്ന രാജയോഗമല്ല എന്നു മാത്രം.

ജാതകത്തില്‍ ആറാം ഭാവധിപതി 8ലൊ, 12ലൊ നിന്നാല്‍ അത്  'ഹര്‍ഷ യോഗം' ആണ് . അത് ഒരു 'വിപരീത രാജയോഗ' മാണ് .

അതു പോലെ തന്നെ ജാതകത്തില്‍ എട്ടാം ഭാവതിപതി 6ലൊ , 12ലൊ ഇരുന്നാല്‍ 'സരളയോഗം' ആയി. ഇതും ഒരു 'വിപരീത രാജയോഗം' തന്നെ, അതായത്  ഇത്തരം ഗ്രഹസ്ഥിതി കൊണ്ടും രാജയോഗ ഫലങ്ങള്‍ സംഭവിക്കും എന്നര്‍ത്ഥം.

അങ്ങനെയുള്ള മറ്റൊരു വിപരീത രാജയോഗമാണ് 'വിമല യോഗം'. ഈ യോഗത്തില്‍ പന്ത്രണ്ടാം ഭാവധിപതി, 6ലൊ, 8ലൊ ഇരിക്കുന്നു. അങ്ങനെ വന്നാല്‍ രാജയോഗതിന്റെത് പോലെയുള്ള നല്ല ഫലങ്ങള്‍ ജാതകന് ലഭിക്കുന്നു.


No comments:

Post a Comment